ജാമിയ മില്ലിയയിലെ ക്രൂരമായ പോലീസ് വേട്ടയുടെ ഇരയായ വിദ്യാര്‍ത്ഥിയെ സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, December 21, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളും ആദ്യം മുതല്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിക്രൂരമായ മര്‍ദ്ദനവും വെടിവെപ്പുമായാണ് പൊലീസ് അവരെ സ്വീകരിച്ചത്.

ഡൽഹി ജാമിയ മില്ലിയ്യ സർവകലാശാലയിലെ ക്രൂരമായ പോലീസ് മർദ്ദനത്തിന്‍റെ ഇരയാണ് മലപ്പുറം സ്വദേശി വി.പി മുബഷീർ ഹുദവി. പൗരത്വഭേദഗതിക്ക് എതിരായി സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികള്‍ക്ക് നേരെ ക്രൂരമായ മര്‍ദ്ദനമുറകളുമായെത്തിയ പോലീസ് അവരെ അടിച്ചും ഇടിച്ചും അവശരാക്കി. സംഭവത്തില്‍ കാലിന് ഒടിവ് സംഭവിച്ച് മലപ്പുറം മൊറയൂരിലെ വസതിയിൽ വിശ്രമിക്കുന്ന എംഎ വിദ്യാർത്ഥിയായ മുബഷിറിനെ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്ദർശിച്ചു.