വനിതാ മതിലെന്ന വര്‍ഗ്ഗീയ മതിലിന് വേണ്ടി പാവപ്പെട്ട ക്ഷേമപെന്‍ഷന്‍കാരുടെ പിച്ചച്ചട്ടിയില്‍ ഉള്‍പ്പടെ കയ്യിട്ടു വാരുകയും തൊഴിലുറപ്പ് തൊഴിലാളികള്‍, അംഗനവാടി ജീവനക്കാര്‍ തുടങ്ങിയ സാധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അംഗപരിമിതരും ആലംബഹീനരുമായ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പെന്‍ഷന്‍ നല്‍കുമ്പോള്‍ നൂറു രൂപ വീതം നിര്‍ബന്ധപൂര്‍വ്വം മതിലിനായി പിടിച്ചെടുക്കുന്നത് ക്രൂരതയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :
വനിതാ മതിലെന്ന വര്‍ഗ്ഗീയ മതിലിന് വേണ്ടി പാവപ്പെട്ട ക്ഷേമപെന്‍ഷന്‍കാരുടെ പിച്ചച്ചട്ടിയില്‍ ഉള്‍പ്പടെ കയ്യിട്ടു വാരുകയും തൊഴിലുറപ്പ് തൊഴിലാളികള്‍, അംഗനവാടി ജീവനക്കാര്‍ തുടങ്ങിയ സാധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണം. അംഗപരിമിതരും ആലംബഹീനരുമായ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പെന്‍ഷന്‍ നല്‍കുമ്പോള്‍ നൂറു രൂപ വീതം നിര്‍ബന്ധപൂര്‍വ്വം മതിലിനായി പിടിച്ചെടുക്കുകയാണ്. ഇത് ക്രൂരതയാണ്. അതേ പോലെ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നല്‍കില്ലെന്ന് പറഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും, ആശാ വര്‍ക്കമാരെയും അംഗനവാടി ജീവനക്കാരെയുമൊക്കെ ഭീഷണിപ്പെടുത്തുകയാണ്. സി.പി.എം അനുകൂല സംഘടനകള്‍ വഴി ജീവനക്കാരെയും അദ്ധ്യാപകരെയും മതിലില്‍ പെങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നു.സ്ഥലം മാറ്റുമെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പറഞ്ഞാണ് ഭീഷണി. സര്‍ക്കാര്‍ ഓഫീസുകളില്‍ മതിലിന്റെ പ്രചാരണമല്ലാതെ മറ്റു ജോലികള്‍ നടക്കുന്നില്ല. ഭരണം മിക്കവാറും സ്തംഭിച്ച മട്ടാണ്. ഔദ്യോഗിക മെഷിനറിയെ ദുരുപയോഗപ്പെടുത്തുകയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ഔഗ്യോഗിക മെഷിനറിയെ പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തുകയാണ്.
#വർഗീയമതിൽ#വനിതാമതിൽ