സംസ്ഥാനഭരണം പൂര്‍ണപരാജയം: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, September 11, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ട സമയത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് തെളിയിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. ഭരണം പൂര്‍ണമായും നിലച്ചു. സി.പി.എമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് സംസ്ഥാനത്തെ അനാഥമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിദേശത്ത് പോയതിന് ശേഷം മന്ത്രിസഭായോഗം ചേര്‍ന്നിട്ടില്ല. ഇ.പി ജയരാജനെ പകരം ചുമതല ഏല്‍പിച്ചതില്‍ മറ്റ് മന്ത്രിമാര്‍ക്ക് അനിഷ്ടമുണ്ട്.

പ്രളയദുരിതാശ്വാസത്തിന്‍റെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവാണ് നടക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. മന്ത്രിമാര്‍ക്ക് പണപ്പിരിവ് മാത്രമാണ് ലക്ഷ്യം.

സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളും എല്ലാം പൂര്‍ണമായും നിലച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത്  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.