കൈനകരിയില്‍‌ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി രമേശ് ചെന്നിത്തല

Jaihind Webdesk
Monday, September 3, 2018

പ്രളയഭൂമിയിൽ ശുചീകരണപ്രവർത്തകനായി പ്രതിപക്ഷനേതാവ്. ആലപ്പുഴ കൈനകരിയിലാണ് എഴുനൂറോളം കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശുചീകരണത്തിനിറങ്ങിയത്. പ്രതിപക്ഷ നേതാവ് തങ്ങൾക്കരികിലേക്കെത്തിയതോടെ ദുരിതബാധിതർ ആവലാതികളും ആകുലതകളും പങ്കുവെച്ചു. ഇവരുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന് കത്ത് നൽകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.