കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, October 9, 2019

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത കുടുംബ സംഗമങ്ങൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മഞ്ചേശ്വരത്തെ വിവിധ ഭാഗങ്ങളിൽ നടന്ന കുടുംബ സംഗമങ്ങളിൽ നിരവധി പേരാണ് പങ്കെടുത്തത്.

യൂ ഡി എഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മഞ്ചേശ്വരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കുടുംബയോഗങ്ങളിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തത്. കുമ്പള പഞ്ചായത്തിലെ കിദുർ കാരടുക്കയിലായിരുന്നു ആദ്യ കുടുംബ സംഗമം. വിജയദശമിയുടെ തിരക്കിന് ഇടയിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കുടുംബ സംഗമത്തിന് എത്തി. സ്ഥാനാർത്ഥി എം സി കമറുദ്ദീൻ പാട്ടു പാടി കൊണ്ടാണ് കുടുംബ സംഗമത്തിൽ വോട്ടഭ്യർത്ഥിച്ചത്.

മഞ്ചേശ്വരം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും രമേശ് ചെന്നിത്തല പങ്കെടുത്തു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് വിവിധ കുടുംബ സംഗമങ്ങളിൽ പ്രതിപക്ഷ നേതാവ് നടത്തിയത്

കർണ്ണാടകത്തിലെ കോൺഗ്രസ് നേതാവ് മൊയ്തീൻ ബാവ, സണ്ണി ജോസഫ് എംഎൽഎ, സി മമ്മൂട്ടി ഉൾപ്പടെയുള്ള വിവിധ യു ഡി എഫ് നേതാക്കളും വിവിധ ഇടങ്ങളിലെ കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു.

https://youtu.be/mvNdHp_dbsE