ജയ്പാല്‍ റെഡ്ഡിയുടെ വിയോഗം നികത്താനാവാത്ത നഷ്ടം : രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, July 28, 2019

Ramesh-Chennithala-Jan-15

മുന്‍ കേന്ദ്രമന്ത്രിയും സമുന്നത കോണ്‍ഗ്രസ് നേതാവുമായ ജയ്പാല്‍  റെഡ്ഡിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകളില്‍  വാര്‍ത്താ വിതരണം, നഗരവികസനം എന്നീ വകുപ്പുകളുടെ  മന്ത്രിയായിരുന്ന അദ്ദേഹം  രാജ്യം കണ്ട മികച്ച ഭരണതന്ത്രജ്ഞരില്‍ ഒരാളായിരുന്നു.

രാജ്യത്തെ മതേതര ചേരിയുടെ ശക്തനായ വക്താവെന്ന നിലയില്‍ വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഉജ്വലമായ നേതൃത്വമാണ് അദ്ദേഹം നല്‍കിയത്. മികച്ച പാര്‍ലമെന്‍റേറിയന്‍ കൂടിയായിരുന്ന അദ്ദേഹം ലോക്‌സഭയിലും  രാജ്യസഭയിലും  എന്നും മതേതര ജനാധിപത്യ ചേരിയുടെ   ശക്തമായ ശബ്ദവും സാന്നിധ്യവുമായിരുന്നു. അദ്ദേഹത്തിന്‍റെ നിര്യാണത്തോടെ  കോണ്‍ഗ്രസിനും, ഇന്ത്യയിലെ മറ്റ്  ജനാധിപത്യ  മതേതര  പ്രസ്ഥാനങ്ങള്‍ക്കും  കനത്ത നഷ്ടമാണുണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍  പറഞ്ഞു.