സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം പ്രതിഷേധാര്‍ഹം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, October 27, 2018

നാമജപ ഘോഷയാത്രകളിൽ പങ്കെടുത്തവരെപോലും അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതിന് പ്രതിപക്ഷം എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രപ്രവേശന വിളംബരത്തെ ഹൈജാക്ക് ചെയ്യാനാണ് സംസ്ഥാന സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. മുഖ്യമന്ത്രി അഭിനവ സ്റ്റാലിനായി മാറി. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം പ്രതിഷേധാർഹമാണെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.