ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ സമഗ്ര അന്വേഷണം വേണം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, June 22, 2019

Ramesh-Chennithala

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് നടത്തണമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല.

സംഭവവുമായി ബന്ധമില്ലെന്നും വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞ് സി.പി.എമ്മിനും കോടിയേരിക്കും ഒഴിഞ്ഞുമാറാനാവില്ല. സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതിനാല്‍ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇരയുടെ ആരോപണം സത്യമാണെങ്കില്‍ അവര്‍ക്ക് നീതി ഉറപ്പാക്കണം. സി.പി.എമ്മിന്‍റെ അപചയത്തിന്‍റെ പ്രതിഫലനമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍. എല്ലാത്തിനും വെള്ളപൂശുന്ന സമീപനമാണ്  സി.പി.എം സ്വീകരിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സി.പി.എമ്മിനുള്ളില്‍ ഉയരുന്ന പീഡന പരാതികള്‍ പാര്‍ട്ടി തന്നെ അന്വേഷിച്ച് ഒതുക്കുന്നതാണ് കാണാനാകുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വളംവെച്ചുകൊടുക്കുന്ന നടപടിയാണ് ഇതെന്നും ഇതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ലമെന്‍റ് തെഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് സി.പി.എം ഒരു പാഠവും പഠിക്കാന്‍ തയാറാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.

teevandi enkile ennodu para