മുഖ്യമന്ത്രി ഏത് ഗൃഹത്തിലാണ് ജീവിക്കുന്നതെന്ന് രമേശ് ചെന്നിത്തല

Saturday, January 5, 2019

ramesh-chennithala

കോട്ടയം: കേരള പോലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഇപ്പോള്‍ നാഥനില്ലാ കളരിയാണെന്നും പോലീസ് രാജാണോ എന്ന് അദ്ദേഹം ചോദിച്ചു. ആഭ്യന്തരവകുപ്പ് പൂര്‍ണ്ണ പരാജയമാണ്. പോലീസ് വീഴ്ച്ചയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഏത് ഗൃഹത്തിലാണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആര്‍.എസ്.എസിനെ വളര്‍ത്താനും യു.ഡി.എഫിനെ തളര്‍ത്താനുമായി സി.പി.എം ആര്‍.എസ്.എസുമായി കൂട്ടുപിടിക്കുന്നു. ആര്‍.എസ്.എസിനെ ശക്തിപ്പെടുത്തുക എന്നതാണ് സി.പി.എമ്മിന്റെ അജണ്ട. രാത്രികാലങ്ങളില്‍ വീടുകള്‍ കയറിയിറങ്ങി യു.ഡി.എഫ് പ്രവര്‍ത്തകരെ പിടികൂടുന്നു. ഇത് നരനായാട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.