ബി.ജെ.പിയുടെ അപ്രതീക്ഷിത ഹര്‍ത്താലുകള്‍ക്കെതിരെ രമേശ് ചെന്നിത്തല

Thursday, December 13, 2018

Ramesh-Chennithala

ബി.ജെ.പിയുടെ തുടര്‍ച്ചയായ അപ്രതീക്ഷിത ഹര്‍ത്താലുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപ്രതീക്ഷിത ഹര്‍ത്താലിലൂടെ ബി.ജെ.പി ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.  മണ്ഡലകാലത്തിന് ശേഷം ഇത് മൂന്നാം തവണയാണ് ബി.ജെ.പി മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. അര്‍ധരാത്രി കഴിഞ്ഞിട്ടായിരുന്നു ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ശബരിമല പ്രശ്‌നത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാണ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ആത്മഹത്യക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പുറത്തുവന്ന മരണമൊഴിയിലൂടെ വ്യക്തമായിട്ടുണ്ട്. ബി.ജെ.പിയുടെ സമരം പൊളിഞ്ഞതിലെ ജാള്യത മറച്ചു വെക്കാനാണ് ഈ അവസരം മുതലെടുത്ത് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ഇത്തരത്തിലുള്ള അപ്രതീക്ഷിത ഹര്‍ത്താലിലൂടെജനങ്ങളോട് യാതൊരുവിധ ഉത്തരവാദിത്തവുമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പി എന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.