രാജ്യത്തെ ജനങ്ങളെ ഇത്രയേറെ കബളിപ്പിച്ച ഒരു ഭരണം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

Tuesday, March 19, 2019

Ramesh-Chennithala

രാജ്യത്തെ ജനങ്ങളെ ഇത്രയേറെ കബളിപ്പിച്ച ഒരു ഭരണം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാവേലിക്കര ലോക്‌സഭാ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന്റെ ചെങ്ങന്നൂ രിൽ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി രാജ്യത്തിന്‍റെ കാവല്‍ക്കാരനല്ല. രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ച കൊള്ളക്കാരനാണ്. ഇടതുപക്ഷം ഇല്ലാതാകാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. ആകെയുള്ള 540 സീറ്റുകളില്‍ 30-ല്‍ താഴെമാത്രം സീറ്റുകളില്‍ മത്സരിക്കുന്ന ഇടതുമുന്നണി എന്തിനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അറിയില്ലെ്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിശ്വാസികള്‍ക്കെതിരെ ഇടതു സര്‍ക്കാര്‍ കടന്നാക്രമണം നടത്തുകയായിരുന്നു. ബിജെപിയെപ്പോലെ അക്രമസമരം നടത്താതെ നിയമപരമായും സമാധാനപരമായും വിഷയത്തെ നേരിടാനാണ് യുഡിഎഫ് ശ്രമിച്ചത്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നുള്ള നിയമ പോരാട്ടമാണ് യുഡിഎഫ് നടത്തിയത്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ആര്‍ക്കും വിമര്‍ശിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനമാണ് കൊടിക്കുന്നില്‍ സുരേഷിന്‍റേത്. പാര്‍ലമെന്റിന് അകത്തും പുറത്തും മികച്ച പ്രവര്‍ത്തനങ്ങളാണ് കൊടിക്കുന്നില്‍ സുരേഷ് നടത്തിയിട്ടുള്ളത്. കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.മുരളി അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എ സി.എഫ്. തോമസ്, മുന്‍ എംഎല്‍എ എഴുകോണ്‍ നാരായണന്‍, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, എഐസിസി അംഗം കെ.എന്‍.വിശ്വനാഥന്‍, ഡിസിസി പ്രസിഡന്റുമാരായ അഡ്വ.എം.ലിജു, ബിന്ദു കൃഷ്ണ, ജോഷി ഫിലിപ്പ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരായ കെ.സി.രാജന്‍, ജോസി സെബാസ്റ്റിയന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സി.ആര്‍.ജയപ്രകാശ്, സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, കെ.പി.ശ്രീകുമാര്‍, പി.എസ്.രഘുറാം, യുഡിഎഫ് നേതാക്കളായ എ.എ.ഷുക്കൂര്‍, ജി.ദേവരാജന്‍, എ.എ.അസീസ്, ജേക്കബ് തോമസ് അരികുപുറം, ജോര്‍ജ്ജ് ജോസഫ്, ഇസ്മയില്‍, റ്റി.എ.സലീം, അഡ്വ.എബി കുര്യാക്കോസ്, അഡ്വ.ഡി.വിജയകുമാര്‍, അഡ്വ.കോശി എം. കോശി, നളന്ദാ ഗോപാലകൃഷ്ണന്‍ നായര്‍, സുനില്‍ പി. ഉമ്മന്‍, ശൂരനാട് രാജശേഖരന്‍, വാക്കനാട് രാധാകൃഷ്ണന്‍, പി.റ്റി.ജോസഫ്, സണ്ണിക്കുട്ടി, ശരണ്യാ മനോജ് എന്നിവര്‍ സംസാരിച്ചു