‘ഹൃദയത്തിലാണ് രാജീവ്ജി’ ; യുവജന പ്രതിഷേധ സദസുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ

Jaihind Webdesk
Monday, August 9, 2021

പത്തനംതിട്ട : ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ.പി.സി.സി ജന.സെക്രട്ടറി കെ.ശിവദാസൻ നായർ പറഞ്ഞു. രാജീവ് യൂത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘ഹൃദയത്തിലാണ് രാജീവ്ജി’ യുവജന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക മേഖലയിൽ സുശക്തമായ ഭാരതം സമ്മാനിച്ച രാജീവ് ഗാന്ധിയോടുള്ള കടുത്ത അനാദരവാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് ഷമീർ തടത്തിൽ, യൂത്ത് കോൺഗ്രസ് ഇലന്തൂർ മണ്ഡലം പ്രസിഡൻ്റ് ജിബിൻചിറക്കടവിൽ, ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ്  ബിജോയ് റ്റി മാർക്കോസ് എൻ.എസ്.യു.ഐ മുൻ മാധ്യമ വിഭാഗം കോ-ഓർഡിനേറ്റർ തൗഫീഖ് രാജൻ, നിസാം.യു, കോന്നി നിയോജക മണ്ഡലം ചെയർമാൻ റിനോ മാത്യൂ മുളകുപാടം, ജോബിൻ.കെ.ജോസ്, യൂത്ത്കോൺഗ്രസ് ആറന്മുള അസംബ്ലി വൈസ് പ്രസിഡൻ്റ് മുഹമ്മദ് റാഫി, ഇരവിപേരൂർ മണ്ഡലം ചെയർമാൻ രെഞ്ചി തോമസ്, മുഹമ്മദ് സുഹൈൽ, മുഹമ്മദ് റോഷൻ ,സതീഷ് കുമാർ, രെഞ്ചു സതീഷ് എന്നിവർ പ്രസംഗിച്ചു.