രാജീവ് ഗാന്ധിയുടെ 76-ാം ജന്മദിനം; കെ.പി.സി.സി ആസ്ഥാനത്ത് അനുസ്മരണ പരിപാടികള്‍ | VIDEO

 

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 76-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ച് കോണ്‍ഗ്രസ്. കെ.പി.സി.സി ആസ്ഥാനത്ത് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേർന്ന അനുസ്മരണച്ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,  കെ മുരളീധരൻ എം.പി തുടങ്ങിയവർ സംസാരിച്ചു. രാജീവ് ഗാന്ധിയുടെ അകാലത്തിലുണ്ടായ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി പറഞ്ഞു.

ക്രാന്തദര്‍ശിയായ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രാജീവ് ഗാന്ധി ഡിജിറ്റല്‍ യുഗത്തേക്ക് ഇന്ത്യയെ കൈപിടിച്ച് ഉയര്‍ത്തിയെന്നും സാധാരണ പൗരനോട് പ്രതിബദ്ധത ഉണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസ്മരിച്ചു.

രാജ്യത്തെ പുതിയ ദിശയിലേക്ക് നയിച്ച നേതാവാണ് രാജീവ് ഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് കാലത്ത് വെര്‍ച്വല്‍ മീറ്റിംഗുകള്‍ സാധ്യതമാക്കുന്നത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സാങ്കേതിക വിപ്ലവം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്‍റെ കാവല്‍ മാലാഖയായി പ്രവര്‍ത്തിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

 

https://www.facebook.com/INCKerala/videos/921157644960369

Comments (0)
Add Comment