രേഖാമൂലം അറിയിച്ചില്ല; മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ രാജ്ഭവന് അതൃപ്തി

Jaihind Webdesk
Tuesday, October 4, 2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്‍. ഭരണഘടനാപ്രകാരം മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോൾ ഗവർണറെ കണ്ട് യാത്രാ പരിപാടികൾ വിശദീകരിക്കുകയും രേഖാമൂലം വിശദാംശങ്ങൾ കൈമാറുകയും ചെയ്യുന്ന കീഴ്‌വഴക്കം പാലിക്കാത്തതിലാണ് അതൃപ്തി.

അന്തരിച്ച സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ എത്തിയപ്പോള്‍ മുഖ്യമന്ത്രി വിദേശയാത്രയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചില്ല. ഇതിലാണ് രാജ്ഭവന്‍ അതൃപ്തി പ്രകടിപ്പിച്ചത്.

യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും ഇന്ന് പുലർച്ച് 3.35നാണ് പുറപ്പെട്ടത്. നോര്‍വേയിലേക്കാണ് സംഘം പോയത്. ഇംഗ്ലണ്ട്, വെയില്‍സ് എന്നീ രാജ്യങ്ങളും മുഖ്യമന്ത്രിയും സംഘവും സന്ദർശിക്കും.  മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹിമാൻ തുടങ്ങിയവരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.