ട്രെയിൻ ഗതാഗതം മൂന്നാം ദിവസവും താറുമാറായി. 20 ട്രെയിനുകൾ ഇതുവരെ റദ്ദാക്കി. ട്രാക്കിൽ വ്യാപകമായ മണ്ണിടിച്ചിൽ കാരണമാണ് ഗതാഗതം താറുമാറായത്. മലബാറിൽ പല റയിൽവേ പാലങ്ങളിലും വെള്ളം കയറി.
പാലക്കാട് ഷൊർണ്ണൂർ കോഴിക്കോട് റൂട്ടിൽ എല്ലാ സർവീസും നിർത്തി. തിരുവനന്തപുരം തൃശൂർ റൂട്ടിൽ ഹ്രസ്വ ദൂര സർവീസുകൾ മാത്രമാണ് തുടരുന്നത്. അതേസമയം ചില ട്രെയിനുകൾ പുനക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ ഓടും.
തിരുവനന്തപുരത്തു നിന്നുള്ള ദീർഘദൂര ട്രെയിനുകൾ വഴി തിരിച്ചുവിടും. ന്യൂ ഡൽഹിയിലേക്കള്ള കേരള എസ്പ്രസ് ഒരു മണിക്ക് തിരുവനന്തപുരത്തുനിന്ന് തിരുനെൽവേലി വഴി പോകും. 2.30ന് തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് സ്പെഷ്യൽ എസ്പ്രസും ക്രമീകരിച്ചിട്ടുണ്ട്.