മീ റ്റൂ ക്യാമ്പയിനിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൻ ഗാന്ധി

Friday, October 12, 2018

മീ റ്റൂ ക്യാമ്പയിനിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൻ ഗാന്ധി രംഗത്ത്. സ്ത്രീകളോട് അന്തസ്സോടെയും ബഹുമാനത്തോടെയും പെരുമാറേണ്ടത് എങ്ങിനെ എന്ന് എല്ലാവരും പഠിക്കേണ്ട സമയമായെന്ന് രാഹുല്‍ ഗാന്ധി.  അങ്ങനെ അല്ലാത്തവര്‍ക്ക് നല്‍കുന്ന പരിധി അവസാനിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാറ്റം ഉണ്ടാകാന്‍ സത്യം വ്യക്തതയോടും ഉച്ചത്തിലും വിളിച്ചു തന്നെ പറയണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.