മോദിക്കെതിരെ ബോക്‌സർ പരാമർശവുമായി രാഹുൽഗാന്ധി

Jaihind Webdesk
Monday, May 6, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബോക്‌സർ പരാമർശവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി. തന്‍റെ ഗുരുവായ എൽകെ അദ്വാനിയെ രാഷ്ട്രീയത്തിൽ നിന്ന് മോദി ഇടിച്ചു പുറത്താക്കി. ചെറുകിട വ്യാപാരികളെയും കർഷകരെയും മോദിയെന്ന ബോക്‌സർ ഇടിച്ചു വീഴ്ത്തിയെന്നും രാഹുൽഗാന്ധി പറഞ്ഞു.

തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങള്‍, അഴിമതി തുടങ്ങിയവയ്ക്കെതിരെ പോരാടുന്നതിനു പകരം ആദ്യം തന്നെ കോച്ചിനെ നേരെ തിരിയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആ ടീമില്‍ ഉണ്ടായിരുന്ന ഗഡ്കരിയെയും ജയ്റ്റ്ലിയെയും പിന്നീട് ഇടിച്ചു പുറത്താക്കിയ ശേഷമാണ് ജനക്കൂട്ടത്തിന് നേരെ തിരിഞ്ഞത്. പിന്നീട് ചെറുകിടി വ്യാപാരികളെയും കർഷകർക്കും നേരെയായിരുന്നു ആക്രമണമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.