റഫേൽ യുദ്ധ വിമാന ഇടപാട് : ജയ്റ്റ്‌ലിയ്ക്ക് മറുപടിയുമായി രാഹുൽ

Jaihind Webdesk
Thursday, August 30, 2018

റഫേൽ യുദ്ധ വിമാന ഇടപാടിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ 15 ചോദ്യങ്ങൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. റഫേൽ ഇടപാടിനെ മഹാ കവർച്ചയെന്ന് പറഞ്ഞ രാഹുൽ ഇക്കാര്യത്തിൽ സംയുക്ത പാർലമെന്‍റ് സമിതി രൂപീകരിക്കണമെന്ന് നിർദേശിച്ചു. തന്‍റെ ട്വിറ്ററിലൂടെയാണ് ജയറ്റ്‌ലിക്ക് രാഹുൽ ഗാന്ധി മറുപടി നൽകിയത്.