പ്രളയബാധിതമേഖലയ്ക്ക് പ്രത്യേക സഹായം ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയുടെ കത്ത്

Jaihind News Bureau
Monday, August 26, 2019

ന്യൂഡല്‍ഹി: കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും ദുരിതപൂര്‍വ്വമായ പ്രളയത്തിന് ഇരയായ കേരളത്തിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് നിയമ പദ്ധതി വഴി പ്രത്യേക സഹായം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍ക്ക് കത്തയച്ചു. ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനം മിനിമം 200 ആക്കണം എന്ന് ആവശ്യപ്പെടുന്നതാണ് കത്ത്.