പ്രളയദുരന്ത മേഖലകള്‍ രാഹുല്‍ഗാന്ധി ഇന്നും സന്ദര്‍ശിക്കും

Wednesday, August 29, 2018

പ്രളയദുരന്ത മേഖലകളിലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സന്ദർശനം ഇന്നും തുടരും. രാവിലെ കൊച്ചിയിൽ എറണാകുളം ഡി.സിസി സമാഹരിച്ച അവശ്യ വസ്തുക്കളുടെ വിതരണം അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് വയനാട്ടിലെ ദുരന്തബാധിത മേഖലകൾ രാഹുൽഗാന്ധി സന്ദർശിക്കും. ഏറെ നാശനഷ്ടങ്ങൾ ഉണ്ടായ കോട്ടത്തറ അദ്ദേഹം സന്ദർശിക്കും.