ഇന്ത്യയുടെ ഉരുക്കുമനുഷ്യനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, October 31, 2018

സർദാർ വല്ലഭായ് പട്ടേലിനെ അനുസ്മരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വാതന്ത്ര്യത്തിനും ഐക്യത്തിനും മതേതരത്വത്തിനും വേണ്ടി പോരാടിയ നേതാവാണ് സർദാർ വല്ലഭായ് പട്ടേലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സഹിഷ്ണുതയുള്ള കോൺഗ്രസുകാരനായ അദേഹം എപ്പോഴും വർഗീയതക്കെതിരെ നിലപാടെടുത്ത നേതാവാണെന്നും കോൺഗ്രസ് അധ്യക്ഷൻ അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ രാജ്യത്തിന്‍റെ ധീരനായ പുത്രനെ സല്യൂട്ട് ചെയ്യുന്നതായും രാഹുൽ കുറിച്ചു.