സാമ്പത്തിക തകർച്ചക്കിടെ ഒന്നര ലക്ഷം കോടി ചെലവഴിച്ച് ഹൗഡി മോഡി പരിപാടി; എങ്ങനെ സാധിക്കുന്നുവെന്ന് പരിഹസിച്ച് രാഹുല്‍ ഗാന്ധി

Friday, September 20, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹൗഡി മോഡി’ പരിപാടിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 1.4 ലക്ഷം കോടിയിലേറെ രൂപ മുടക്കിയാണ്  ‘ഹൗഡി മോഡി’ പരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഇതുവരെ നടന്നതിൽ ഏറ്റവും ചിലവേറിയ പരിപാടിയാണ് ഹൗഡി മോഡി.

രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമ്പോൾ പ്രധാനമന്ത്രിക്ക് ഇത്തരത്തിലുള്ള പ്രവർത്തികൾ എങ്ങനെ ചെയ്യാന്‍ സാധിക്കുന്നു എന്നത് ആശ്ചര്യകരമാണ്. എന്തെല്ലാം പരിപാടികൾ സംഘടിപ്പിച്ചാലും ഇന്ത്യയെ സാമ്പത്തിക തകർച്ചയിലേക്ക് എത്തിച്ചു എന്ന യാഥാർഥ്യം മറയ്ക്കാനാവില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.