മോദിയുടെ സ്പോണ്‍സേര്‍ഡ് അവാര്‍ഡ് നേട്ടത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, January 15, 2019

Narendra Modi Rahul Gandhi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്പോണ്‍സേര്‍ഡ് അവാർഡ് നേട്ടത്തെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

“ലോകപ്രശസ്തമായ കോട്ട്ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നേട്ടത്തില്‍  പ്രധാനമന്ത്രിയെ ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഈ അവാര്‍ഡ് കൂടുതല്‍ പ്രശസ്തമാകുന്നത് ഇതിന് ജൂറിയില്ല എന്നതുകൊണ്ടാണ്.  കേട്ടിട്ടുപോലുമില്ലാത്ത ഒരു അലിഗഢ് കമ്പനിയിയാണ് ഇതിന് പിന്നിലെന്നതും അവാര്‍ഡിനെ കൂടുതല്‍ പ്രശ്സ്തമാക്കുന്നു” – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ബാബാ രാംദേവിന്‍റെ പതഞ്ജലിയും അർണബിന്‍റെ റിപ്പബ്ലിക്ക് ടി.വിയുമാണ് അവാർഡ് ചടങ്ങിന്‍റെ പങ്കാളികള്‍ എന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.