‘കര്‍മഫലം താങ്കളെ കാത്തിരിക്കുന്നു’: മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി

Jaihind Webdesk
Sunday, May 5, 2019

Rahul-Gandhi

രാജീവ് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി.

‘എന്‍റെ പിതാവിന്‍റെ പേരിലുള്ള അധിക്ഷേപ പരാമര്‍ശങ്ങളൊന്നും താങ്കളെ രക്ഷിക്കില്ല. യുദ്ധം കഴിഞ്ഞു. താങ്കളുടെ കര്‍മഫലം താങ്കളെ കാത്തിരിക്കുന്നു. താങ്കള്‍ക്ക് എന്‍റെ സ്നേഹാലിംഗനം’ – കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചു.