“രാജ്യത്ത് എവിടെയാണോ നിങ്ങൾ അവിടെ തുടരൂ… രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവർക്ക് ശമ്പളത്തോടുകൂടിയ അവധി വാഗ്ദാനം ചെയ്യൂ… ” രാജ്യം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയില്‍ ഇന്ത്യയിലെ ജനതയോട് രാഹുല്‍ ഗാന്ധിയുടെ സന്ദേശമാണ് ഇത്. ആത്മനിയന്ത്രണത്തോടെയുള്ള ഓരോ പ്രവൃത്തിയും വൈറസിന്‍റെ വ്യാപനം കുറയ്ക്കുകയും നമ്മുടെ വീരനായകന്മാരായ ഡോക്ടർമാരെയും മുൻനിര ആരോഗ്യ പ്രവർത്തകരെയും സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
പ്രവചനാതീതമായ പ്രതിസന്ധിക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാനും കൂട്ടായി പോരാടാനുമുള്ള കഴിവ് പരീക്ഷിക്കുന്നതാണ് COVID-19 എന്ന ഈ പകര്‍ച്ചവ്യാധി. രാഷ്ട്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഒത്തൊരുമയോടെ പ്രവർത്തിക്കാനും വേണ്ടിയുള്ള സമയമാണിത്. വിതരണം ചെയ്യുന്ന എല്ലാ പൊതു സുരക്ഷാ ഉപദേശങ്ങളും ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ സന്ദേശത്തിന്‍റെ പൂർണ്ണരൂപം :
നിങ്ങൾ എവിടെയായിരുന്നാലും തുടരാൻ ഞാൻ ശക്തമായി അഭ്യർത്ഥിക്കുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവർക്ക് ശമ്പളത്തോടുകൂടിയ അവധി വാഗ്ദാനം ചെയ്യുക. സ്വയം സംയമനം പാലിക്കുന്ന ഓരോ പ്രവൃത്തിയും വൈറസ് പകരുന്നത് കുറയ്ക്കുകയും നമ്മുടെ വീരനായ ഡോക്ടർമാരെയും മുൻനിര ആരോഗ്യ പ്രവർത്തകരെയും സഹായിക്കുകയും ചെയ്യും. തടയാൻ കഴിയുന്ന അണുബാധകൾക്ക് നമ്മുടെ ആരോഗ്യ പരിരക്ഷാ സമ്പ്രദായത്തിന് ഒരു ബാധ്യതയല്ലെന്ന് ഉറപ്പുവരുത്തേണ്ട കടമ നമ്മള്‍ ഓരോരുത്തർക്കുമുണ്ട്.
ലോകമെമ്പാടുമുള്ള ക്ലിനിക്കൽ പരീക്ഷണ ഗവേഷണങ്ങളില്‍ പങ്കുവെയ്ക്കുവാന്‍ തക്കവണ്ണം ആരോഗ്യ രംഗത്തും സാങ്കേതിക ഉപകരണങ്ങളിലും കൈവരിച്ച ലോകോത്തര നിലവാരത്തിലുള്ള പ്രാവീണ്യവുമായി, സമീപഭാവിയിൽ തന്നെ ഫലപ്രദമായ വാക്സിനുകളും മരുന്നുകളും കണ്ടെത്തുന്നതിനുള്ള പാതയിലാണ് നമ്മള്‍, എങ്കിലും അതിനിടയിൽ, ഫലപ്രദമായ ആരോഗ്യപരിപാലനവും ശുചിത്വ രീതികളും സ്വീകരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നതിലൂടെ രോഗത്തിന്‍റെ വ്യാപനം മന്ദഗതിയിലാക്കുന്നതിന് നമുക്ക് സഹായിക്കാനാകും.