രാഹുൽ ഗാന്ധി ഇന്ന് ബീഹാറിൽ; മസ്തിഷ്ക ജ്വര ബാധയെ തുടര്‍ന്ന് 150ലേറെ കുട്ടികള്‍ മരിച്ച മുസാഫർപൂർ ഇന്ന് സന്ദർശിക്കും

Jaihind Webdesk
Saturday, July 6, 2019

rahul-gandhi-meeting

രാഹുൽ ഗാന്ധി ഇന്ന് ബീഹാറിൽ. മസ്തിഷ്‌ക ജ്വരബാധയെ തുടർന്ന് 150ൽ അധികം കുട്ടികൾ മരിച്ച മുസഫർപൂർ സന്ദർശിക്കും. എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ട് എന്ന പരാമർശത്തിൽ രാഹുൽ ഗാന്ധി ഇന്ന് പട്‌ന കോടതിയിൽ ഹാജരാകുന്നുണ്ട്. ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി നൽകിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടന്ന പൊതുപരിപാടിയിലാണ് രാഹുല്‍ ഗാന്ധി
ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയെയും റഫാല്‍ അഴിമതിയില്‍ നരേന്ദ്രമോദിയെയും കുറിച്ച് പരാമര്‍ശിക്കുന്നതിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി എന്ന് ഉള്ളത് എങ്ങനെയെന്ന് ചോദിച്ചത്. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി സമാന പേരുകാരനായ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി മാനനഷ്ടകേസ് നല്‍കി. കേസ് പരിഗണിച്ച പട്ന ചീഫ് മജിസ്ട്രേറ്റ് കോടതി രാഹുലിനോട് നേരിട്ട് ഹാജരായി മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.