രാഹുല്‍ ഗാന്ധി കവളപ്പാറയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി; നാളെയും വയനാട്ടില്‍ തുടരും; ക്യാമ്പുകളും സന്ദര്‍ശിക്കുന്നു

Jaihind Webdesk
Sunday, August 11, 2019

വയനാട്: ദുരന്തബാധിത മേഖലകള്‍ നേരിട്ട് സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധി. ഉരുള്‍ പൊട്ടിയ കവളപ്പാറായിലാണ് അദ്ദേഹം നേരിട്ടെത്തി സ്ഥിതിഗതികള് വിലയിരുത്തിയത്. പ്രദേശങ്ങളുടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് അവരുമായി സംവദിച്ചാണ് രാഹുല്‍ഗാന്ധി മുന്നോട്ട് പോകുന്നത്. എ.ഐ.സി.സി ജനറല് സെക്രട്ടറി കെ.സി വേണുഗോപാലും അദ്ദേഹത്തിനൊപ്പം ഉണ്ട്. എടവണ്ണ, പോത്തുകല്ല് ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ ക്യാമ്പുകളും മരിച്ചവരുടെ വീടുകളും അദ്ദേഹം സന്ദര്‍ ശിക്കും. തുടര്‍ന്ന് മലപ്പുറം കളക്ടറേറ്റില് വിളിച്ചുചേര്‍ത്തിട്ടുള്ള അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. മലപ്പുറത്തെ സന്ദര്‍ശനത്തിന് ശേഷം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന രാഹുല്‍ നാളെ വയനാട് ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വയനാട്ടിലും അവലോകന യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.