ഇംഗ്ലീഷ് ഡിക്ഷ്ണറിയില് പുതിയ ഒരു വാക്ക് കൂടി ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മേഘസിദ്ധാന്തം, റഡാര്‍, ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍ തുടങ്ങിയ മോദി ഫലിതങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. നിരന്തരമായി നുണ പറയുന്നതിനാല്‍ ഇംഗ്ലീഷ് ഡിക്ഷ്ണറിയില് മോദിലൈ(modilie) എന്ന ഒരു പുതിയ വാക്ക് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ചിത്രവും അദ്ദേഹം ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
നിരന്തരം സത്യത്തെ “മോഡി”ഫൈ ചെയ്യുക, ഇടവിടാതെയും പതിവായും നുണ പറയുക, ചെറുവിരാമം പോലും ഇല്ലാതെ നുണപറയുക തുടങ്ങിയ അര്‍ത്ഥങ്ങളാണ് മോദിലൈ എന്ന വാക്കിന്റെ അര്‍ത്ഥമായി നല്‍കിയിരിക്കുന്നത്. വാക്കിന്റെ വിവിധ രൂപാന്തരങ്ങളെ വാക്യത്തില്‍ പ്രയോഗിച്ചും ഉപയോഗവും അര്‍ത്ഥവും വ്യക്തമാക്കിയിട്ടുണ്ട്.
‘Modilie’ is a new word that’s become popular worldwide. Now there’s even a website that catalogues the best Modilies! https://t.co/Ct04DlRsj3
— Rahul Gandhi (@RahulGandhi) May 16, 2019
മോദിലൈസ് എന്ന വെബ്സൈറ്റ് പോലുമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. വെബ്സൈറ്റിന്റെ ലിങ്കും അദ്ദേഹം നല്‍കിയിട്ടുണ്ട്.