ആവേശമായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; 7 ജില്ലകളില്‍ പര്യടനം നടത്തും

Sunday, April 14, 2019

Rahul-Wayanad

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കും. 16 -ാം തീയതി രാവിലെ 10 മണിക്ക് പത്തനാപുരത്തും 11 മണിക്ക് പത്തനംതിട്ടയിലും വൈകിട്ട് 3 മണിക്ക് ആലപ്പുഴയിലും യു.ഡി.എഫ് പ്രചാരണയോഗങ്ങളെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യു. വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും.

17 ന് രാവിലെ 8.30 ന് കണ്ണൂരിലും തുടര്‍ന്ന് 9.50 ന് വയനാട് ജില്ലയിലെ തിരുനെല്ലിയിലും രാഹുല്‍ ഗാന്ധി എത്തും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലിയിലെ പാപനാശിനിയും രാഹുല്‍ ഗാന്ധി സന്ദർശിക്കും. പിന്നീട് വയനാട് മണ്ഡലത്തിലെ സുല്‍ത്താന്‍ ബത്തേരിയില്‍ 11 മണിക്കും ഉച്ചയ്ക്ക് 1.20ന് വയനാട് മണ്ഡലത്തിന്‍റെ ഭാഗങ്ങളായ തിരുവമ്പാടിയിലും 2.40ന് വണ്ടൂരിലും രാഹുല്‍ ഗാന്ധി യു.ഡി.എഫ് തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. വൈകിട്ട് 4.10ന് തൃത്താലയിലും രാഹുല്‍ ഗാന്ധി പ്രസംഗിക്കും.

വിഷുദിനത്തില്‍ കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ ഐശ്വ്യര്യപൂര്‍വം സ്വീകരിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒരുക്കം. വയനാടിന് പുറമെ 7 ജില്ലകളില്‍ രാഹുല്‍ ഗാന്ധി പര്യടനം നടത്തും.