സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയ്ക്ക് മൗനം

Thursday, October 25, 2018

സ്ത്രീകള്‍ക്ക് നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം ദീക്ഷിക്കുകയാണ്. സ്ത്രീ സുരക്ഷയുടെ നല്ല മുദ്രാവാക്യമാണ് അദ്ദേഹം മുന്നോട്ട് വച്ചത് എന്നാല്‍ അത് പ്രവര്‍ത്തികമാക്കാന്‍ പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ല എന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോട്ടയില്‍ മഹിളാ കോണ്‍ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍.