കൊറോണ : രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Thursday, March 5, 2020

രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ, രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്ന് രാഹുൽ ഗാന്ധി.  ആരോഗ്യമന്ത്രി ഹർഷവർധൻ ടൈറ്റാനിക് കപ്പലിന്റെ ക്യാപ്റ്റനെ പോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കപ്പൽ മുങ്ങും വരെ എല്ലാം ശരിയായി പോകുന്നുവെന്ന് യാത്രക്കാരോട് പറഞ്ഞ ടൈറ്റാനിക് ക്യാപ്റ്റനെ പോലെയാണ് ആരോഗ്യമന്ത്രി പറയുന്നത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. വൈറസ് പടരുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.