സ്നേഹം സൗഹൃദം സാഹോദര്യം എന്നിവ കൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയു എന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Wednesday, February 5, 2020

സ്നേഹം സൗഹൃദം സാഹോദര്യം എന്നിവ കൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയു എന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. അത് ബിജെപിക്ക് അറിയില്ല എന്നും മുൻ കോണ്ഗ്രസ് അധ്യക്ഷൻ. നരേന്ദ്ര മോദിയും കെജ്രിവാളും നുണ പ്രചാരണങ്ങളാണ് നടത്തുന്നത് എന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പരിശ്‌നം തൊഴിൽ ഇല്ലായ്മയാണെന്നും രാഹുൽ ഗാന്ധി. പരീക്ഷ പേ ചടച്ച നടത്തുന്ന പ്രധാന മന്ത്രി സ്വാന്തം ഡിഗ്രീ സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി.

ഇന്ത്യയുടെ കുത്തിപ്പ് ബിജെപി സർക്കാർ തടഞ്ഞു എന്ന് വിമർശിച്ച് മുൻ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ കുതിപ്പ് തുടരണമെങ്കിൽ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. ഇന്ന് രാജ്യത്ത് അതിനുള്ള സാഹചര്യം ഇല്ല. ജനങ്ങളെ തമ്മിൽ അടിപ്പിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്.

രാജ്യത്തെ ജനങ്ങളെ ബിജെപി ദേശസ്നേഹം പടിപ്പിക്കേണ്ട ആവശ്യം ഇല്ല. ഓരോ ഇന്ത്യക്കാരുടെയും രക്തത്തിൽ ദേശസ്നേഹം ഉണ്ടെന്നും രാഹുൽ ഗാന്ധി.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിൽ ഇല്ലായ്‌മയാണ്. തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മോദിയെ രാജ്യത്തെ യുവാക്കൾ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ അനുവദിക്കാത്ത കാലം വിദൂരമല്ല എന്നും നിയമ സഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു.