പ്രളയദുരിതം അനുഭവിക്കുന്ന വയനാടിലെ രക്ഷാദൗത്യങ്ങളിൽ പങ്കുചേരാന്‍ ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, August 8, 2019

പ്രളയദുരിതം അനുഭവിക്കുന്ന വയനാടിലെ രക്ഷാദൗത്യങ്ങളിൽ പങ്കുചേരണമെന്ന് എല്ലാ  കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സന്നദ്ധ സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന്  രാഹുല്‍ ഗാന്ധി. 

ദുരന്തം ബാധിതര്‍ക്ക് വേണ്ട സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്നും വയനാട്ടിലെ പ്രളയവും ഗൗരവമായ സ്ഥിതിവിശേഷവും അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിലെ കളക്ടര്‍മാരുമായി സംസാരിച്ച് രക്ഷാദൗത്യങ്ങളെക്കുറിച്ചും സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

പ്രളയജലത്തോട് മല്ലടിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് തന്‍റെ ചിന്തയും പ്രാര്‍ത്ഥനയുമെന്നും വയനാട്ടിലേക്ക് വരാനിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്‍റെ സാന്നിദ്ധ്യം രക്ഷാ പ്രവർത്തനത്തെ ബാധിക്കും എന്ന ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടര്‍ന്ന് യാത്ര മാറ്റി വയ്ക്കുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു. അവരുടെ അനുവാദം ലഭിക്കുന്നത് കാത്തിരിക്കുകയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

teevandi enkile ennodu para