രാഹുല്‍ ഗാന്ധിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം ; നാളെ വിവിധ പരിപാടികളില്‍ പങ്കെടുക്കും

Jaihind Webdesk
Wednesday, March 13, 2019

നാളെ വിവിധ പരിപാടികളില്‍ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ കോൺഗ്രസ് നേതാക്കൾ സ്വീകരണം നൽകി. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കൾ ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.

നാഗർകോവിലിലെ പാർട്ടി പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നാണ് രാഹുൽ കൊച്ചിയിൽ വിമാനമിറങ്ങിയത്. തുടർന്ന് റോഡ് മാർഗം തൃശൂരിലേക്ക് പോയ രാഹുൽ ഗാന്ധി ഇന്ന് രാമനിലയത്തിൽ തങ്ങും. നാളെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം വൈകിട്ട് കോഴിക്കോട് നിന്നും ഡൽഹിക്ക് മടങ്ങും.

teevandi enkile ennodu para