Video | രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും മീററ്റില്‍ പോകുന്നതില്‍ നിന്ന് തടഞ്ഞ് പോലീസ്

Jaihind News Bureau
Tuesday, December 24, 2019

മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരെ ഉത്തർ പ്രദേശിൽ പോലീസ് തടഞ്ഞു. മീററ്റില്‍ പ്രവേശിക്കാന്‍ ഇരുവരേയും പോലീസ് അനുവദിച്ചില്ല. മീററ്റിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ സന്ദർശിക്കുന്നതിനുള്ള യാത്രാമധ്യേയായിരുന്നു പോലീസ് നടപടി.
രണ്ടു ദിവസത്തിന് ശേഷം അനുമതി നല്‍കാമെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.

പ്രതിപക്ഷ പാർട്ടി നേതാക്കൾ നിലവിലത്തെ സാഹചര്യത്തിൽ ഉത്തർ പ്രദേശ് സന്ദർശിക്കുന്നതിനെ സർക്കാർ ഭയപ്പെടുന്നതിന്‍റെ സൂചനയാണ് പോലീസ് നടപടി എന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ആറോളം പേരാണ് മീററ്റില്‍ കഴിഞ്ഞ ദിവസങ്ങളിലെ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മീററ്റിലേയ്ക്ക് തിരിച്ചത്. ഡല്‍ഹിക്ക് 60 കിലോമീറ്റര്‍ അകലെ അവര്‍ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് തടയുകയായിരുന്നു.  രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ മൂന്ന് പേർക്ക് മാത്രം മീററ്റ് സന്ദർശിക്കാൻ അനുമതി അവശ്യപ്പെട്ടെങ്കിലും അതും പൊലീസ് നിഷേധിച്ചു.

പൊലീസിന്‍റെ കൈവശം ഇത് സംബന്ധിച്ച് ഉത്തരവ് ഉണ്ടെങ്കില്‍ അത് കാണിക്കാന്‍ പറഞ്ഞെങ്കിലും അത്തരം ഒരുത്തരവും കാണിച്ചില്ലെന്നും തങ്ങളെ മടക്കി അയയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

https://youtu.be/cz1pDnZlAiU