രാഹുല്‍ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെടുന്ന ബി.ജെ.പി എം.പിമാരെ വെട്ടിലാക്കി മോദിയുടെ പഴയ വീഡിയോ; വീഡിയോ ട്വീറ്റ് ചെയ്ത് മോദി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രാഹുല്‍

Jaihind News Bureau
Friday, December 13, 2019

രാഹുല്‍ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെടുന്ന ബി.ജെ.പി എം.പിമാരെ വെട്ടിലാക്കി മോദിയുടെ പഴയ വീഡിയോ പുറത്ത്. ഡല്‍ഹിയെ ‘റേപ് ക്യാപിറ്റല്‍’ എന്ന് വിളിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ ട്വീറ്റ് ചെയ്ത് മോദിയുടെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തി.

ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ച, പ്രതിഷേധം കത്തുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇതിന്‍റെ എല്ലാത്തിന്‍റെയും ഉത്തരവാദി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നുണ്ട്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും വിഷയം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനും വേണ്ടി മാത്രമാണ് ഭരണകക്ഷി അംഗങ്ങള്‍ പ്രതിഷേധ നാടകവുമായി എത്തിയിട്ടുള്ളതെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.