മോദിയുടെ ഭരണം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, October 9, 2018

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാജസ്ഥാൻ പര്യടനത്തിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി വിവിധ ജില്ലകളിൽ ക്രമീകരിച്ചിട്ടുള്ള പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

മധ്യപ്രദേശിലെ ആദ്യഘട്ട തെരെഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജസ്ഥാനിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും കർഷകർക്ക് വേണ്ടി എന്തു ചെയ്തെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കർഷകർകരെ സഹായിക്കുന്നതിനെ പകരം കോർപറേറ്റുകള്‍ക്ക് വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ദോൽപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.

ദോൽപൂരിലെ ഗുലാബ് ബാഗിൽ പ്രവർത്തകർ ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം ബാരി സ്‌റ്റേഡിയത്തിലെ യോഗത്തിലും പ്രസംഗിക്കും.

തുടര്‍ന്ന് ബാസേരിയിൽ എത്തുന്ന രാഹുൽ ഗാന്ധി ഭരത്പൂർ ജില്ലയിലെ ബയാനയിൽ നടക്കുന്ന പൊതുസേമ്മളനത്തെ അഭിസംബോധന ചെയ്യും. തുടർന്ന് ഭരത്പൂരിലെ മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തോടെ ഇന്നത്തെ പര്യടന പരിപാടികൾക്ക് സമാപനമാവും.

ബുധനാഴ്ച രാവിലെ ജയ്പൂരിൽ യൂത്ത് കോൺഗ്രസ്ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി ആശയവിനിമയം നടത്തുന്ന അദ്ദേഹം വൈകിട്ട് ബീക്കാനീറിലെ സർദാർ പട്ടേൽ മെഡിക്കൽ കോളേജ് ഗ്രൂണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.