സിറിൽ റമഫോസയുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തി

Jaihind Webdesk
Saturday, January 26, 2019

RahulGandhi-CyrilRamaphosa

റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയുടെ അതിഥിയായി എത്തിയ സൗത്ത് ആഫ്രിക്കൻ പ്രസിഡന്‍റും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രസിഡന്‍റുമായ സിറിൽ റമഫോസയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ്, ആനന്ദ് ശർമ്മ എന്നിവർ
കൂടിക്കാഴ്ച നടത്തി. രണ്ട് പാർട്ടികളും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധമുണ്ട്. പ്രാദേശിക – ആഗോള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. വർണവിവേചനത്തിനെതിരായ ഇന്ത്യൻ ഇടപെടലിനെ റമഫോസ പ്രകീർത്തിച്ചു.

സിറിൽ റമഫോസ രാഹുൽഗാന്ധിയെ ദക്ഷിണാഫ്രിക്കയിലേക്ക് ക്ഷണിക്കുകയും അദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു.തുടർ നടപടികൾ ഇരു പാർട്ടികളുടേയും വിദേശ വിഭാഗങ്ങൾ കൈകാര്യം ചെയ്യും.