കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, August 30, 2018

ന്യൂഡല്‍ഹി: നോട്ട് നിരോധനം, റഫേൽ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. രാജ്യത്തെ യുവാക്കളേയും സാധാരണക്കാരേയും നരേന്ദ്രമോദി വഞ്ചിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അസാധുവായിരുന്ന നോട്ടുകളെല്ലാം തിരിച്ചുവന്ന സ്ഥിതിക്ക് നോട്ട് നിരോധനം വന്‍ പാളിച്ചയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. യുവാക്കൾക്ക് തൊഴിലില്ലാത്തതിൽ പ്രധാനമന്ത്രി ഉത്തരം പറയണം.

രാജ്യത്തെ കര്‍ഷകരുടെയും സാധാരണക്കാരുടെയും വ്യവസായികളുടെയും ജീവിതം നരേന്ദ്രമോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാരുടെ പണം മോദി ക്രോണി ക്യാപിറ്റലുകള്‍ക്ക് നല്‍കി. മോദി നോട്ട് നിരോധനം നടപ്പിലാക്കിയ സമയത്ത് അമിത്ഷാ പ്രസിഡന്റായ അഹമ്മദാബാദിലെ ബാങ്കിൽ നോട്ട് നിരോധന സമയത്ത് പണം കുമിഞ്ഞുകൂടി.

https://youtu.be/dD8BDR9eM-4

നോട്ട് നിരോധനം രാജ്യം കണ്ട വലിയ അഴിമതിയാണ്. രാജ്യത്തെ അതിസമ്പന്നരെ സഹായിക്കാനുള്ള നടപടിയായിരുന്നു ഇത്. നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യം പണക്കാരുടെ കള്ളപ്പണം വെളുപ്പിക്കലായിരുന്നു. ഇന്ത്യയുടെ സാമ്പത്തികരംഗം തകര്‍ന്നടിഞ്ഞു. പ്രധാനമന്ത്രിയുടെ തീരുമാനം ദുരിതത്തിലാക്കിയത് സാധാരണക്കാരായ പാവങ്ങളെയാണ്. ചെറുകിട വ്യവസായത്തിന്‍റെ നട്ടെല്ലൊടിച്ചു. നോട്ട് നിരോധനം എന്തിനുവേണ്ടിയായിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം.

റഫേല്‍ അഴിമതി  ജെ.പി.സി അന്വേഷിക്കണം. അഴിമതിയില്‍ ധനമന്ത്രി  അരുണ്‍ ജെയ്റ്റ്ലി മൌനം വെടിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  മോദിയും അനിൽ അംബാനിയും തമ്മില്‍ അവിശുദ്ധബന്ധമുണ്ട്. പ്രധാനമന്ത്രി അംബാനിക്ക് വേണ്ടി കള്ളം പറയുകയാണെന്ന് പറഞ്ഞ രാഹുല്‍ 520 കോടിയുടെ ജെറ്റ് 1600 രൂപയ്ക്ക് വാങ്ങിയത് എന്തിനെന്നും രേഖകള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചു.