പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രത്തിന്‍റെ വിവേചനമെന്ന് രാഹുല്‍ഗാന്ധി

Jaihind News Bureau
Thursday, August 29, 2019

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ആ നിലപാട് മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊഴുതനയില്‍ പ്രളയബാധിതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ പ്രളയബാധിത മേഖലകളിൽ രാഹുൽഗാന്ധിയുടെ സന്ദർശനം തുടരുന്നു. വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്ന് സന്ദർശനം. പൊഴുതനയിരുന്നു ആദ്യ സന്ദർശനം.

സെന്‍റ് ക്ലാരറ്റ് സ്കൂളും അദ്ദേഹം സന്ദർശിച്ചു.

വൈത്തിരിയിലെ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്ക് തിരിച്ചു.

കൽപറ്റയിൽ രാഹുൽ ഗാന്ധി യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.