വയനാട്ടിലെ കര്‍ഷക ആത്മഹത്യ; ബന്ധുക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, July 12, 2019

rahul-gandhi-meet

വയനാട് പുൽപ്പള്ളി മരക്കടവിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കർഷകന്‍റെ കുടുംബവുമായി രാഹുൽ ഗാന്ധി എം.പി ഫോണിൽ സംസാരിച്ചു. ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കുടുംബത്തോടൊപ്പം ഉണ്ടെന്നും രാഹുല്‍‌ ഗാന്ധി ബന്ധുക്കളോട് പറഞ്ഞു. പാർലമെന്‍റിൽ കർഷകര്‍ നേരിടുന്ന ദുരിതം അവതരിപ്പിച്ചിട്ടുണ്ടെന്നും അടുത്ത തവണ വയനാട്ടിൽ വരുമ്പോൾ ആത്മഹത്യ ചെയ്ത എങ്കിട്ടന്‍റെ വീട് സന്ദർശിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

കടബാധ്യതയെ തുടര്‍ന്നാണ് പുല്‍പ്പള്ളി മരക്കടവിലെ എങ്കിട്ടന്‍( 55) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മഴ കുറവായതിനാല്‍ കടമെടുത്ത് വിതച്ച കൃഷി നശിച്ചതില്‍ നിരാശനായിരുന്നു എങ്കിട്ടന്‍. ചെറുകിട കര്‍ഷകനായ എങ്കിട്ടന് മൂന്ന് ലക്ഷത്തോളം രൂപ കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.