രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ

Jaihind Webdesk
Monday, July 1, 2019

rahul-gandhi-meet

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. സംഥാനങ്ങളിലെ സർക്കാരുകളുടെ പ്രവർത്തനവും മറ്റ് പൊതു വിഷയങ്ങളും ചർച്ച ആകും.

അശോക് ഗലോട്ട്, കമൽനാഥ്, ഭൂപേഷ് ബാഗൽ, അമരീന്ദർ സിംഗ് അടക്കമുള്ള മുഖ്യമന്ത്രിമാരും കർണാടക ഉപ മുഖ്യമന്ത്രി ജി പരമേശ്വരയും യോഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധി കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത് തുടരണം എന്ന് മുഖ്യമന്ത്രിമാർ അദ്ദേഹത്തോട് ആവശ്യപ്പെടും.