മോദിയുടെ തെറ്റായ നയങ്ങള്‍ കാരണം ഇന്ത്യന്‍ സാമ്പത്തികരംഗം തകരുന്നു: രാഹുല്‍ഗാന്ധി

Friday, January 11, 2019

ദുബൈ: രണ്ടുദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി ദുബൈയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ത്യന്‍ ബിസിനസ്സ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ സംവാദത്തില്‍ പങ്കെടുത്തു. ദുബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ ക്ഷണിക്കപ്പെട്ട 200 ഇന്ത്യന്‍ വ്യവസായികളുമായുള്ള സംവാദത്തില്‍ അദ്ദേഹം മോദിയുടെ തെറ്റായ സാമ്പത്തിക നയങ്ങള്‍ തുറന്നുകാട്ടി.

മോദി നടപ്പാക്കുന്നത് 90കളിലെ സാമ്പത്തിക നയങ്ങളാണ് ഇതുകാരണം ഇന്ത്യന്‍ സാമ്പത്തികാവസ്ഥ തകരുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. നൂതനവും വേഗതയേറിയ നയങ്ങളിലൂടെ മാത്രമേ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് പുതുജീവന്‍ നല്‍കാനാകൂ. ഇന്ത്യയില്‍ തൊഴിലില്ലായ്മ ഗുരുതരമായിരിക്കുകയാണ്. മോദിയില്‍ മാത്രമായി അധികാരകേന്ദ്രീകരണം നടന്നിരിക്കുകയാണ് ഇതുവഴി അഴിമതിയും വര്‍ദ്ധിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിങ് സുതാര്യമാകണമെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.