രാഹുൽ ഗാന്ധി മലപ്പുറം വഴിക്കടവിൽ പ്രളയബാധിതരെ സന്ദർശിച്ചു

Jaihind News Bureau
Friday, August 30, 2019

മലപ്പുറം വഴിക്കടവിൽ പ്രളയബാധിതരെ രാഹുൽ ഗാന്ധി സന്ദർശിച്ചു.

വഴിക്കടവ് A.U.P സ്കൂളിലെത്തിയ രാഹുല്‍ ഗാന്ധി ആവേശഭരിതരായ വിദ്യാർത്ഥികളോടൊപ്പം അല്‍പസമയം ചെലവഴിച്ചു.

വയനാട് ലോക് സഭാമണ്ഡലത്തിലെ 4 ദിവസത്തെ സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് ഡൽഹിക്ക് മടങ്ങും. ദുരന്തമേഖലകളിൽ നേരിട്ടെത്തിയും, പ്രളയബാധിതരുടെ സങ്കടം കേട്ടും രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുകയാണ്.