ലോക്ഡൗണിനെ തുടർന്ന് മഹാരാഷ്ട്രയിലെ ദോഡാമാർഗ്ഗിൽ കുടുങ്ങിയ പള്ളുരുത്തി സ്വദേശിനി ഡോ. ദീപ്തിയും നഴ്സുമാരുമുൾപ്പടെയുള്ള സംഘം രാഹുല്‍ ഗാന്ധിയുടേയും ഹൈബി ഈഡൻ എം.പിയുടേയും ഇടപെടലിനെ തുടർന്ന് നാട്ടിലെത്തി. ലോക്ഡൗൺ ആരംഭിച്ചതു മുതൽ നാട്ടിലേക്ക് വരാനുള്ള ശ്രമങ്ങൾ ഇവർ നടത്തിയിരുന്നു. രണ്ട് തവണ നാട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ക്യാൻസലായി. ജോലിയും ഇവർക്ക് നഷ്ടമായിരുന്നു.
ഗോവയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റാണ് ഇവർക്ക് ലഭ്യമായിരുന്നത്. മഹാരാഷ്ട്രയിൽ നിന്ന് ഗോവയിലെത്തിയാൽ നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്നതായിരുന്നു പ്രശ്നം. ഇതോടെ ഹൈബി ഈഡൻ എം പിയെ വിളിക്കാൻ ബന്ധുക്കള്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എംപിയെ ബന്ധപ്പെട്ടതോടെയാണ് യാത്രയ്ക്കായുള്ള നടപടികള്‍ വേഗത്തിലായത്.
എം പി മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് സത്യജിത്ത് സാംവേയുമായി ബന്ധപ്പെടുകയും അരമണിക്കൂറിനുള്ളിൽ സംഘത്തിന് വാഹന സൗകര്യവും ഭക്ഷണവും എത്തിച്ചുനല്‍കുകയുമായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയിലെ പൻവേൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സംഘം കേരളത്തിലേക്കുള്ള ട്രെയിനിൽ യാത്ര തിരിച്ചു.
നേരത്തെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സ്വദേശികളായ 54 പേർക്ക് നാട്ടിലെത്താനുള്ള സൗകര്യങ്ങൾ ഹൈബി ഈഡൻ എംപി ഒരുക്കിയിരുന്നു. എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷൻ ക്വാർട്ടേഴ്സിൽ കുടുങ്ങിയവരാണ് ഇവർ. മഹാരാഷ്ട്ര സ്വദേശികളെ കൊണ്ട് പോയ രണ്ട് ബസുകൾ തിരിച്ചെത്തിയപ്പോൾ കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്ന് മഹാരാഷ്ട്രയിൽ കുടുങ്ങിയ 43 മലയാളികളും ബസിലുണ്ടായിരുന്നു.
https://www.youtube.com/watch?v=7rDwYruHUEg&feature=youtu.be