രാഹുല്‍ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക്; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും; സിവില്‍ സൊസൈറ്റി പ്രതിനിധികളുമായി സംവദിക്കും ;കെ സി വേണുഗോപാല്‍ എംപി

Jaihind Webdesk
Wednesday, July 19, 2023

ന്യൂഡല്‍ഹി: ജൂണ്‍ 29-30 തീയതികളില്‍ രാഹുല്‍ ഗാന്ധി വീണ്ടും മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. സന്ദര്‍ശന വേളയില്‍ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും സിവില്‍ സൊസൈറ്റി പ്രതിനിധികളുമായി സംവദിക്കുകയും ചെയ്യും.

മണിപ്പൂര്‍ ഏകദേശം രണ്ട് മാസമായി കത്തിക്കൊണ്ടിരിക്കുകയാണ്, സമൂഹത്തിന് സംഘട്ടനത്തില്‍ നിന്ന് സമാധാനത്തിലേക്ക് നീങ്ങാന്‍ ഒരു രോഗശാന്തി സ്പര്‍ശം അത്യന്താപേക്ഷിതമാണ്. ഇതൊരു മാനുഷിക ദുരന്തമാണ്, വിദ്വേഷമല്ല, സ്‌നേഹത്തിന്‍റെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണന്നും കെ സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മാസം രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിക്കുകയും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെ ജനങ്ങളുമായി സംവിദിക്കുകയും ചെയ്തിരുന്നു. പതിനായിരക്കണക്കിന് അമ്മമാരും കുഞ്ഞുങ്ങളുമാണ് അന്ന് രാഹുല്‍ ഗാന്ധിയോട് തങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെച്ചത്.

മണിപ്പൂരിലെ കലാപത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്ന രാഹുല്‍ പക്ഷേ, അവിടെ  രാഷ്ട്രീയം പറഞ്ഞില്ല. സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെയോ പേരെടുത്ത് വിമര്‍ശിക്കാനും അദ്ദേഹം തയാറായില്ല.