കശ്മീരിലെ തടവിലാക്കപ്പെട്ട നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, August 6, 2019

കശ്മീരിലെ തടവിലാക്കപ്പെട്ട നേതാക്കളുടെ മോചനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.   വിഭജനവും പ്രത്യേക പദവി റദ്ദാക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ കശ്മീര്‍ നേതാക്കളെ വീട്ടുതടങ്കലിലും കരുതല്‍ തടങ്കലിലും ആക്കിയത്.

കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ രഹസ്യ സ്ഥലങ്ങളിൽ ജയിലിലടച്ചിട്ടുണ്ടെന്നും. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.  ഇത് ദീര്‍ഘവീക്ഷണമില്ലായ്മയും വിഡ്ഢിത്തവുമാണ്.   ഈ നടപടിയിലൂടെ നേതൃനിരയില്‍ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച ശൂന്യത മുതലെടുക്കാനും തലപ്പത്തെത്താനും  തീവ്രവാദികളെ ഇത് സഹായിക്കും.  തടവിലാക്കപ്പെട്ട നേതാക്കളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.