റഫേല്‍ ഇടപാട് : രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, September 25, 2018

റഫേല്‍ ഇടപാടിന്‍റെ പേരില്‍ ധനനഷ്ടവും മാനഹാനിയും ഉണ്ടാകുന്നത് രാജ്യത്തിന് വേണ്ടി പ്രയത്നിച്ചവര്‍ക്കും കുടുംബങ്ങള്‍ക്കുമാണെന്നും അവരുടെ ദുഃഖവും വേദനയും മനസ്സിലാക്കുന്നുവെന്നും അവര്‍ക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി.

രാജ്യത്തെ ജവാന്മാരെയും എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെയും കൊല്ലപ്പെട്ട യുദ്ധവിമാന പൈലറ്റുമാരുടെ കുടുംബാംഗങ്ങളെയും എച്ച്.എ.എല്ലിലെ ഓരോ തൊഴിലാളിയെയും അഭിസംബോധന ചെയ്തായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.