രാഹുലും പ്രിയങ്കയും കേരളത്തില്‍; ആവേശക്കടലായി കോഴിക്കോട്

Wednesday, April 3, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇരുവരെയും സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം എത്തിച്ചേര്‍ന്നത്. പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സ്നേഹോഷ്മളമായ വരവേല്‍പ് ഏറ്റുവാങ്ങിയ ഇരുവരും കോഴിക്കോട് ഗസ്റ്റ് ഹൌസിലേക്ക് പോയി. നാളെ രാവിലെ ഇരുവരും വയനാട് എത്തിച്ചേരും. രാവിലെ 11.30 ഓടെയാണ് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കുന്നത്.