സിപിഎം നേതാവ് പി സരിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് രാഗഞ്ജിനിയുടെ പോസ്റ്റ് . സമീപകാല വിവാദങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കടന്നാക്രമിച്ച് പി. സരിന്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരേ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സരിനെ വിമര്‍ശിച്ചു കൊണ്ട് ഒട്ടേറെ പേര്‍ എത്തി. എന്നാല്‍ ഭര്‍ത്താവിനെ പിന്തുണച്ചു കൊണ്ട് സരിന്റെ ഭാര്യയും എത്തിയതതോടെ രംഗം മാറി. ‘തോറ്റ എംഎല്‍എ എവിടെ? സമയത്തിന് ഗുളിക വിഴുങ്ങാന്‍ പറയണേ’ എന്ന സമൂഹമാധ്യമങ്ങളിലെ പരിഹാസങ്ങള്‍ക്ക് കമന്റായി സൗമ്യ മറുപടി നല്‍കിയത് ‘എന്റെ ഭര്‍ത്താവ് തോറ്റിട്ടുണ്ട്, പക്ഷേ മാന്യമായി പകല്‍വെളിച്ചത്തിലാണ് തോറ്റത്. അദ്ദേഹത്തിന്റെ പേരില്‍ എനിക്ക് എവിടെയും തലകുനിക്കേണ്ടി വന്നിട്ടില്ല,’ എന്നായിരുന്നു.
ഈ സംഭവങ്ങള്‍ക്ക് പിന്നാലെ, ട്രാന്‍സ് വുമണായ രാഗരഞ്ജിനി, ‘സൗമ്യ സരിന്‍, നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി’ എന്നൊരു കുറിപ്പുമായി രംഗത്തെത്തി. കാസര്‍കോട് വെച്ച് തനിക്ക് മോശം അനുഭവം ഉണ്ടായെന്നും, ഒപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു രാഗരഞ്ജിനിയുടെ വെളിപ്പെടുത്തല്‍
ഈ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നെങ്കിലും, പിന്നീട് രാഗരഞ്ജിനി തന്നെ അത് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. തുടര്‍ന്ന് ഒരു വിശദീകരണ കുറിപ്പും പങ്കുവെച്ചു.’സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാന്‍ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം ആലോചിക്കുക. ഞാന്‍ ഇട്ട പോസ്റ്റ് പിന്‍വലിച്ചത് എനിക്ക് കുടുംബത്തില്‍ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല,’ രാഗരഞ്ജിനി തന്റെ കുറിപ്പില്‍ വിശദീകരിച്ചു.
നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി രാഗരഞ്ജിനി രംഗത്ത് വന്നിരുന്നു. ‘ഒരു സുപ്രഭാതത്തില്‍ സിപിഐഎം വേട്ടപ്പട്ടികള്‍ക്കും ബിജെപി തെമ്മാടികള്‍ക്കും ചുമ്മാ വെട്ടിക്കീറാന്‍ ഇട്ടുകൊടുക്കാന്‍ മനസ്സില്ല’ എന്നായിരുന്നു രാഹുല്‍ അനുകൂല പോസ്റ്റ്.